Thursday, July 2, 2009

ചെറുകുളമ്പ

ലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ കുറുവ പഞ്ചായത്തില്‍, കോട്ടക്കല്‍ - പെരിന്തല്‍മണ്ണ പ്രധാന റൂട്ടില്‍ സ്ഥ്തി ചെയ്യുന്ന ഒരു ഗ്രാമം.. മലപ്പുറത്ത് നിന്ന് ഒന്‍പതും, പെരിന്തല്മണ്ണയില് നിന്ന് പതിമൂന്നും, കോട്ടക്കലില് നിന്ന് പതിനൊന്നു കിലോമീറ്റ൪ ദൂരമുണ്ട്.

പടപ്പറമ്പ്, ചട്ടിപ്പറമ്പ്, വറ്റലുര്‍ എന്നിവയാണ് അടുത്ത പ്രദേശങ്ങള്‍.

ചെറുകുളമ്പിനെ പ്രധാനമായി മൂന്നു ഭാഗങ്ങളാക്കി തിരിക്കാം:

ഒന്ന് - ചെറുകുളംബ് വെസ്റ്റ്






ചട്ടിപ്പറംബിനോട് അടുത്ത് കിടക്കുന്ന ഇവിടെയാണ്‌ കെ.എസ്‌.കെ.എം. യൂപി സ്കൂള്‍, ഐ.കെ.ടി. ഹൈ സ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, മസ്ജിദുല്‍ ഹുദ എന്നിവ സ്ഥിതി ചെയ്യുന്നത്.




രണ്ട് - ചെറുകുളംബ് അങ്ങാടി







പടപ്പറമ്പ്, ചട്ടിപ്പറമ്പ്, വറ്റലുര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന റോഡുകള്‍ കൂടി ചേരുന്ന ജംഗ്ഷ൯. ഏതാനും ചില കടകളും റസ്ററാറ൯റുകളും മഹല്ല് പള്ളിയും, ശംസുല്‍ ഉലൂം മദ്രസ്സയും, എല്‍.പി സ്കൂളും ഇവിടെ സ്ഥിതി ചെയ്യുന്നു.

മൂന്ന്‌ - ചൂരക്കാവ്








പ്രധാന റോഡില്‍ നിന്നും അര കിലോമീറ്റര്‍ ഉള്ളോട്ട്‌ നില്‍ക്കുന്ന, മലകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം വളരെ സുന്ദരവും പ്രകൃതി രമണീയവുമാണ്. ഇവിടെയാണ് ഗ്രാമത്തിലെ പ്രധാന കൃഷിയിടങ്ങള്‍.

2 comments:

  1. നല്ല സംഭവമാണ് ബഷീറേ,
    മലപ്പുറം ജില്ലയില്‍ ഇങ്ങിനെയോരോ പ്രദേശങ്ങളുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. പുറംനാട്ടുകാര്‍ക്ക് ആകെ അറിയാം കോട്ടക്കല്‍, തിരൂര്‍, മഞ്ചേരി, പൊന്നാനി.........പെരിന്തല്‍മണ്ണ, കഴിഞ്ഞു
    ഇതു പോലെ എല്ലാവരും അവരവരുടെ നാട് അടയാളപ്പെടുത്തി ചെറിയ കുറിപ്പുകള്‍ ബ്ലോഗിലിട്ടാല്‍ വളരെ ഉപകാരപ്രദമാവും.

    ഒരു അഭ്യര്‍ഥന കൂടി
    കമന്റ് ഇടുന്നതിന് Word verification ഒഴിവാക്കുക

    ReplyDelete
  2. കാടാമ്പുഴയുടെ കിഴക്ക് വശം ആണ് ഈ പറയുന്നത്,, ചേണ്ടി അടുത്ത്

    ReplyDelete